തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ല്‍ ഒ​ന്നാം പ്ര​തി ഗ്രീ​ഷ്മ കു​റ്റ​ക്കാ​രി​യെ​ന്ന് കോ​ട​തി. ഗ്രീ​ഷ്മ​യ്ക്കെ​തി​രെ കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ തെ​ളി​ഞ്ഞു. നെ​യ്യാ​റ്റി​ന്‍​ക​ര അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ഗ്രീ​ഷ്മ​യെ കു​റ്റ​ക്കാ​രി​യെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

അ​തേ​സ​മ​യം ഗ്രീ​ഷ്മ​യു​ടെ അ​മ്മ സി​ന്ധു​വി​നെ കോ​ട​തി വെ​റു​തെ വി​ട്ടു. തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ലാ​ണ് സി​ന്ധു​വി​നെ വെ​റു​തെ വി​ട്ട​ത്.

കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ ഗ്രീ​ഷ്മ​യു​ടെ അ​മ്മാ​വ​ൻ നി​ർ​മ​ല കു​മാ​റും കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. തെ​ളി​വ് ന​ശി​പ്പി​ച്ച​തി​ൽ അ​മ്മാ​വ​ൻ കു​റ്റ​ക്കാ​ര​നാ​ണെ​ന്നാ​ണ് കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ൽ. ഇ​രു​വ​ർ​ക്കു​മു​ള്ള ശി​ക്ഷ കോ​ട​തി ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും.

ഷാ​രോ​ണി​നെ ഒ​ഴി​വാ​ക്കി മ​റ്റൊ​രു വി​വാ​ഹം ക​ഴി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഗ്രീ​ഷ്മ ക​ഷാ​യ​ത്തി​ൽ ക​ള​നാ​ശി​നി ക​ല​ർ​ത്തി ന​ൽ​കി​യ​തെ​ന്നാ​ണ് കേ​സ്. ഗ്രീ​ഷ്മ​യു​ടെ അ​മ്മ​യും അ​മ്മാ​വ​നും ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ പ്ര​തി​യാ​യി​രു​ന്നു. 2022 ഒ​ക്ടോ​ബ​ർ 14നാ​യി​രു​ന്നു ഷാ​രോ​ണ്‍ ക​ഷാ​യം കു​ടി​ച്ച​ത്.

ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ ഷാ​രോ​ണി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് 11 ദി​വ​സ​ത്തി​നുശേ​ഷം ഷാ​രോ​ണ്‍ മ​രി​ച്ചു. മ​ജി​സ്‍​ട്രേ​റ്റി​ന് ന​ൽ​കി​യ മ​ര​ണ​മൊ​ഴി​യി​ൽ ഗ്രീ​ഷ്മ​ക്കെ​തി​രെ ഷാ​രോ​ൺ ഒ​ന്നും പ​റ​ഞ്ഞി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ വ​ർഷം ഒ​ക്ടോ​ബ​ർ 15ന് ​തു​ട​ങ്ങി​യ വി​ചാ​ര​ണ ഈ ​മാ​സം മൂ​ന്നി​നാ​ണ് അ​വ​സാ​നി​ച്ച​ത്.

95 സാ​ക്ഷി​ക​ളെ​യാ​ണ് വി​സ്ത​രി​ച്ച​ത്. പാ​റ​ശാ​ല പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.