പേ​രാ​വൂ​ർ: ആ​റ​ളം ഫാ​മി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചു. സോ​ളാ​ർ ഫെ​ൻ​സിം​ഗ് ത​ക​ർ​ത്താ​ണ് ആ​ന​ക​ൾ സ​മ്മി​ശ്ര കൃ​ഷി​യി​ട​ത്തി​ലെ വാ​ഴ​യും ക​പ്പ​യും ഉ​ൾ​പ്പെ​ടെ ചെ​റു​വി​ള​ക​ൾ ന​ശി​പ്പി​ച്ച​ത്. അ​ണു​ങ്ങോ​ട് മേ​ഖ​ല​യി​ലാ​ണ് ആ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ച​ത്.

സോ​ളാ​ർ വേ​ലി​ക്ക് സ​മീ​പം നി​ന്ന കൂ​റ്റ​ൻ മ​ര​ങ്ങ​ൾ ത​ള്ളി​യി​ട്ട് വേ​ലി ത​ക​ർ​ത്ത് ഉ​ള്ളി​ൽ പ്ര​വേ​ശി​ച്ച ആ​ന​ക​ൾ ഇ​ട​വി​ള​ക​ൾ​ക്ക് ഒ​പ്പം വ​ള​രു​ന്ന തെ​ങ്ങ്, ക​ശു​മാ​വ്, ക​മു​ങ്ങ് ഉ​ൾ​പ്പെ​ട​യു​ള്ള കൃ​ഷി​ക​ളും ന​ശി​പ്പി​ച്ചു.

കൂ​ട്ട​മാ​യി എ​ത്തു​ന്ന ആ​ന​ക​ൾ വ്യാ​പ​ക കൃ​ഷി​നാ​ശ​മാ​ണ് വ​രു​ത്തു​ന്ന​ത്.