ആറളം ഫാമിൽ വീണ്ടും കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
Friday, January 17, 2025 11:11 AM IST
പേരാവൂർ: ആറളം ഫാമിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. സോളാർ ഫെൻസിംഗ് തകർത്താണ് ആനകൾ സമ്മിശ്ര കൃഷിയിടത്തിലെ വാഴയും കപ്പയും ഉൾപ്പെടെ ചെറുവിളകൾ നശിപ്പിച്ചത്. അണുങ്ങോട് മേഖലയിലാണ് ആനകൾ കൃഷി നശിപ്പിച്ചത്.
സോളാർ വേലിക്ക് സമീപം നിന്ന കൂറ്റൻ മരങ്ങൾ തള്ളിയിട്ട് വേലി തകർത്ത് ഉള്ളിൽ പ്രവേശിച്ച ആനകൾ ഇടവിളകൾക്ക് ഒപ്പം വളരുന്ന തെങ്ങ്, കശുമാവ്, കമുങ്ങ് ഉൾപ്പെടയുള്ള കൃഷികളും നശിപ്പിച്ചു.
കൂട്ടമായി എത്തുന്ന ആനകൾ വ്യാപക കൃഷിനാശമാണ് വരുത്തുന്നത്.