മുസ്ലിം വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഗോപൻ സ്വാമിയുടെ മകൻ
Friday, January 17, 2025 10:54 AM IST
തിരുവനന്തപുരം: മുസ്ലിം വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ. പരാതിക്ക് പിന്നിൽ മുസ്ലിം തീവ്രവാദികളെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പ് പറയുന്നുവെന്നും അപ്പോഴത്തെ ഒരു മനഃസ്ഥിതിയിൽ പറഞ്ഞതാണെന്നും സനന്ദൻ വിശദീകരിച്ചു.
അതേസമയം നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. മഹാ സമാധിയായി വലിയ ചടങ്ങുകളോടെ സംസ്കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. വൈകുന്നേരം മൂന്നിനും നാലിനും ഇടയിലാണ് സംസ്കാരം.
മൃതദേഹം സൂക്ഷിച്ചിരിക്കുന്ന നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിന്നും നാമജപഘോഷയാത്ര ആയിട്ടാണ് വീട്ടിലേക്ക് കൊണ്ടുവരിക.