വാ​ഷിം​ഗ്ട​ൺ ഡി​സി: അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​നു പു​റ​ത്ത് ആ​റ​ര മ​ണി​ക്കൂ​ർ ന​ട​ന്ന് സു​നി​ത വി​ല്യം​സ്. അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു സ്‌​പേ​സ് വാ​ക്ക്.

ബ​ഹി​രാ​കാ​ശ യാ​ത്രി​ക​നാ​യ നി​ക് ഹേ​ഗു​മൊ​ത്താ​യി​രു​ന്നു ന​ട​ത്തം. ബ​ഹി​രാ​കാ​ശ​വാ​ഹ​ന​ത്തി​ലെ റേ​റ്റ് ഗൈ​റോ അ​സം​ബ്ലി മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തും ന്യൂ​ട്രോ​ണ്‍ സ്റ്റാ​ര്‍ എ​ക്‌​സ്‌​റെ ടെ​ല​സ്‌​കോ​പ് സ​ര്‍​വീ​സ് ചെ​യ്യു​ന്ന​തു​മാ​യി​രു​ന്നു പ്ര​ധാ​ന ജോ​ലി​ക​ള്‍.

ബോ​യിം​ഗ് സ്റ്റാ​ർ​ലൈ​ന​ർ പേ​ട​ക​ത്തി​ന്‍റെ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഏ​ഴു മാ​സ​മാ​യി ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ൽ തു​ട​രു​ന്ന സു​നി​ത വി​ല്യം​സ് ഇ​താ​ദ്യ​മാ​യാ​ണ് ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ന് പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

ഈ ​മാ​സം 23-നും ​ബു​ച്ച് വി​ൽ​മോ​റി​നൊ​പ്പ​വും സു​നി​ത വി​ല്യം​സ് സ്‌​പേ​സ് വാ​ക്ക് ന​ട​ത്തും. മാ​ർ​ച്ചി​ലോ ഏ​പ്രി​ലോ ഇ​രു​വ​രും സ്‌​പേ​സ് എ​ക്‌​സി​ന്‍റെ ഡ്രാ​ഗ​ൺ പേ​ട​ക​ത്തി​ൽ ഭൂ​മി​യി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്നാ​ണ് നാ​സ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.