ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഡ​ൽ​ഹി​യി​ലെ നാ​ലാം ഘ​ട്ട സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ബി​ജെ​പി. ഒ​ൻ​പ​ത് സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് ഇ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​തോ​ടെ ഡ​ൽ​ഹി​യി​ൽ ബി​ജെ​പി പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 68 ആ​യി. ബാ​ക്കി​യു​ള്ള ര​ണ്ട് സീ​റ്റു​ക​ളി​ൽ എ​ൻ​ഡി​എ​യി​ലെ ഘ​ട​ക​ക്ഷി​ക​ളാ​യ ജെ​ഡി-​യു​വും എ​ൽ​ജെ​പി​യും മ​ത്സ​രി​ക്കും.

ബി​ജെ​പി​യു​ടെ നാ​ലാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക​യി​ലെ പ്ര​മു​ഖ​രാ​യ ശി​ഖ റാ​യ് ഗ്രേ​റ്റ​ർ കൈ​ലാ​ഷി​ലും അ​നി​ൽ വ​ഷി​ഷ്‌​ട് ബാ​ബ​ർ​പു​രി​ലും ആ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. ജെ​ഡി-​യു ബു​രാ​രി മ​ണ്ഡ​ല​ത്തി​ലും എ​ൽ​ജെ​പി ഡി​യോ​ളി മ​ണ്ഡ​ല​ത്തി​ലു​മാ​യി​രി​ക്കും മ​ത്സ​രി​ക്കു​ക.

ഫെ​ബ്രു​വ​രി അ​ഞ്ചി​നാ​ണ് ഡ​ൽ​ഹി​യി​ൽ വോ​ട്ടെ​ടു​പ്പ്. എ​ട്ടി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.