വാട്ടർ കണക്ഷനായി കൈക്കൂലി ആവശ്യപ്പെട്ടു: വാട്ടർ അഥോറിറ്റിയിലെ ജീവനക്കാരൻ പിടിയിൽ
Thursday, January 16, 2025 8:59 PM IST
കൊച്ചി: വാട്ടർ കണക്ഷനായി കൈക്കൂലി ആവശ്യപ്പെട്ട തോപ്പുംപടി വാട്ടർ അഥോറിറ്റിയിലെ ജീവനക്കാരൻ വിജിലൻസിന്റെ പിടിയിൽ. കട്ട് ആയ വാട്ടർ കണക്ഷൻ പുനസ്ഥാപിക്കുന്നതിന് 7000/-രൂപ കൈക്കൂലി ആവശ്യപ്പെട്ട വാട്ടർ അഥോറിറ്റിയിലെ പ്ളംമ്പർ ആയ ഷാജി കൈക്കൂലി വാങ്ങിക്കുന്നതിനിടയിലാണ് പിടിയിലായത്.
വിജിലൻസ് മധ്യമേഖല പോലീസ് സൂപ്രണ്ട് ശ്രീ. എസ്. ശശിധരൻ ഐപിഎസിന്റെ മേൽനോട്ടത്തിൽ വിജിലൻസ് എറണാകുളം യൂണിറ്റ് ഡിവൈഎസ്പി ശ്രീ. എൻ. ആർ ജയരാജിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത സമയം കൈക്കൂലി ഇനത്തിൽ വാങ്ങിയ 7000/- രൂപ വിജിലൻസ് കണ്ടെടുത്തിട്ടുണ്ട്.
ഡിവൈഎസ്പിയെ കൂടാതെ പോലീസ് ഇൻസ്പെക്ടർമാരായ ശ്രീ.ആർ. മധു , വി.വിമൽ , സബ് ഇൻസ്പെക്ടർമാരായ ശ്രീ. ജോഷി ജേക്കബ്, സുകുമാരൻ, ഉണ്ണികൃഷ്ണൻ, അസി. സബ്ഇൻസ്പെക്ടർമാരായ ശ്രീ. ജോസഫ്, , സിപിഒ മാരായ സുനിൽകുമാർ, ജിജിമോൻ, ധനേഷ്, ബിജുമോൻ, എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.