തൃ​ശൂ​ർ: അ​ക്ക​ര​പ്പു​റ​ത്ത് ബൈ​ക്കി​ൽ നി​ന്ന് വീ​ണ് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. ല​ഹ​രി വി​രു​ദ്ധ സേ​ന​യി​ൽ അം​ഗ​മാ​യ കെ.​ജി.​പ്ര​ദീ​പാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം മു​ന്നോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​ണ്ണു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള അ​ക്ക​ര​പ്പു​റം എ​ന്ന സ്ഥ​ല​ത്ത് പ​ള്ളി​പ്പെ​രു​ന്നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​മാ​നം വെ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ഈ ​ക​മാ​ന​ത്തി​ലി​ടി​ച്ചാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ബൈ​ക്കി​ൽ നി​ന്ന് തെ​റി​ച്ച് വീ​ണ​ത്.

അ​ക്ക​ര​പ്പു​റം സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച പ്ര​ദീ​പ്. മൃ​ത​ദേ​ഹം തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.