തൃ​ശൂ​ർ: ക​ട​യി​ൽ​നി​ന്ന് വാ​ങ്ങി​യ സ​മൂ​സ​യി​ല്‍ നി​ന്നും ച​ത്ത പ​ല്ലി​യെ കി​ട്ടി​യ​താ​യി പ​രാ​തി. തൃ​ശൂ​ർ ഇ​രി​ങ്ങാ​ല​ക്കു​ട ബ​സ് സ്റ്റാ​ന്‍റി​നു സ​മീ​പം കൂ​ട​ല്‍​മാ​ണി​ക്യം റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ട​യി​ല്‍ നി​ന്ന് വാ​ങ്ങി​യ സ​മൂ​സ​യി​ല്‍ നി​ന്നാ​ണ് പ​ല്ലി​യെ കി​ട്ടി​യ​ത്.

ആ​ന​ന്ദ​പു​രം സ്വ​ദേ​ശി തോ​ണി​യി​ല്‍ വീ​ട്ടി​ല്‍ സി​നി രാ​ജേ​ഷും മ​ക​നു​മാ​ണ് ക​ട​യി​ൽ നി​ന്നും ചാ​യ കു​ടി​ച്ച ശേ​ഷം മ​ക​ള്‍​ക്കാ​യി ര​ണ്ട് സ​മൂ​സ പാ​ഴ്‌​സ​ല്‍ വാ​ങ്ങി​യ​ത്.​വീ​ട്ടി​ലെ​ത്തി മ​ക​ള്‍ സ​മൂ​സ ക​ഴി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​മൂ​സ​യ്ക്കു​ള്ളി​ല്‍ നി​ന്നും പ​ല്ലി​യെ ക​ണ്ട​തെ​ന്ന് സി​നി പ​റ​ഞ്ഞു.

ഭ​ർ​ത്താ​വ് രാ​ജേ​ഷ് ഉ​ട​ന്‍ ത​ന്നെ ഇ​രി​ങ്ങാ​ല​ക്കു​ട ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ല്‍ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ട​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.