തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും 2024 ഡി​സം​ബ​ർ മാ​സ​ത്തെ ശ​മ്പ​ളം വി​ത​ര​ണം ആ​രം​ഭി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ഒ​റ്റ ഗ​ഡു​വാ​യി​ത്ത​ന്നെ ന​ൽ​കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ ​ചു​മ​ത​ല​യേ​റ്റ​പ്പോ​ൾ പ​റ​ഞ്ഞി​രു​ന്നു.

തു​ട​ർ​ച്ച​യാ​യി അ​ഞ്ചാ​മ​ത്തെ മാ​സ​മാ​ണ് കെ​എ​സ്ആ​ർ​ടി​സി​യി​ലെ ശ​മ്പ​ളം ഒ​റ്റ​ത്ത​വ​ണ​യാ​യി ന​ൽ​കു​ന്ന​ത്. വ​രു​ന്ന മാ​സ​ങ്ങ​ളി​ലും ജീ​വ​ന​ക്കാ​രു​ടെ മു​ഴു​വ​ൻ ശ​മ്പ​ള​വും ഒ​ന്നാം തീ​യ​തി ത​ന്നെ ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് അ​റി​യി​ച്ചു.