ന്യൂ​ഡ​ൽ​ഹി: ബ​ഹി​രാ​കാ​ശ​ത്തു​വ​ച്ച് ര​ണ്ട് ഉ​പ​ഗ്ര​ഹ​ങ്ങ​ളെ കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്ന സ്പേ​സ് ഡോ​ക്കിം​ഗ് വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കു​ന്ന നാ​ലാ​മ​ത്തെ രാ​ജ്യ​മെ​ന്ന നേ​ട്ടം ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ പ​രീ​ക്ഷ​ണ വി​ജ​യ​ത്തി​ല്‍ ഐ​എ​സ്ആ​ർ​ഒ​യ്ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള പ്ര​മു​ഖ​ര​ട​ക്കം നി​ര​വ​ധി​പ്പേ​രാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ഭി​ന​ന്ദ​ന​മ​ർ​പ്പി​ച്ച് എ​ത്തു​ന്ന​ത്.

ഇ​തി​നി​ടെ, സ്പേ​ഡെ​ക്സ് ഡോ​ക്കിം​ഗ് വി​ജ​യ​ത്തി​ല്‍ ഐ​എ​സ്ആ​ര്‍​ഒ​യി​ലെ മു​ഴു​വ​ന്‍ ശാ​സ്ത്ര​ജ്ഞ​ർ​ക്കും അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രം​ഗ​ത്തെ​ത്തി. ഡോ​ക്കിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ സ്വ​ന്ത​മാ​ക്കു​ന്ന നാ​ലാ​മ​ത്തെ മാ​ത്രം രാ​ജ്യം എ​ന്ന നേ​ട്ട​ത്തി​ലെ​ത്തി​യ ഇ​സ്രോ, വ​രാ​നി​രി​ക്കു​ന്ന ഇ​ന്ത്യ​യു​ടെ സ്വ​പ്ന ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​ക​ളി​ലേ​ക്കു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പ്പ് പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി എ​ക്‌​സി​ല്‍ കു​റി​ച്ചു.



നാ​ലാ​മ​ത്തെ പ​രി​ശ്ര​മ​ത്തി​ലാ​ണ് ഇ​സ്രോ ഇ​ന്ന് ച​രി​ത്ര നേ​ട്ടം കൈ​വ​രി​ച്ച​ത്. സ്പേ​ഡെ​ക്സ് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​യ ഇ​ര​ട്ട ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​യ ടാ​ർ​ഗ​റ്റും ചേ​സ​റു​മാ​ണ് കൂ​ടി​ച്ചേ​ർ​ന്ന​ത്. ഇ​തി​ല്‍​നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ള്‍​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ഇ​സ്രോ.

ഡി​സം​ബ​ർ 30ന് ​ആ​ണ് ഭൂ​മി​യി​ൽ​നി​ന്ന് പി​എ​സ്എ​ൽ​വി റോ​ക്ക​റ്റി​ൽ ര​ണ്ട് ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ യാ​ത്ര തു​ട​ങ്ങി​യ​ത്. 220 കി​ലോ​ഗ്രാം വീ​തം ഭാ​ര​മു​ള്ള ചേ​സ​ർ അ​ഥ​വാ എ​സ്ഡി​എ​ക്സ്-01, ടാ​ർ​ഗ​റ്റ് അ​ഥ​വാ എ​സ്ഡി​എ​ക്സ്-02 എ​ന്നീ ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​ണ് അ​യ​ച്ച​ത്.

സ്പേ​സ് ഡോ​ക്കിം​ഗ് സാ​ധ്യ​മാ​യ​തോ​ടെ റ​ഷ്യ, യു​എ​സ്, ചൈ​ന എ​ന്നി​വ​യ്ക്കു പി​ന്നാ​ലെ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ കൈ​വ​രി​ക്കു​ന്ന നാ​ലാ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി. ഇ​ന്ത്യ​യു​ടെ സ്വ​ന്തം ബ​ഹി​രാ​കാ​ശ നി​ല​യ​മാ​യ ഭാ​ര​തീ​യ അ​ന്ത​രീ​ക്ഷ സ്റ്റേ​ഷ​ന്‍ അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ള്‍​ക്ക് ഇ​സ്രോ​യ്ക്ക് അ​നി​വാ​ര്യ​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് സ്‌​പേ​സ് ഡോ​ക്കിം​ഗ്. ഇ​ന്ത്യ​ൻ സ​ഞ്ചാ​രി​ക​ളെ ബ​ഹി​രാ​കാ​ശ​ത്ത് അ​യ​യ്ക്കു​ന്ന ഗ​ഗ​ൻ​യാ​ൻ, ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലു​ള്ള സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ഭൂ​മി​യി​ലെ​ത്തി​ച്ച് പ​ഠ​നം ന​ട​ത്താ​നു​ള്ള ച​ന്ദ്ര​യാ​ൻ–4 എ​ന്നീ പ​ദ്ധ​തി​ക​ൾ​ക്കും മു​ത​ൽ​ക്കൂ​ട്ടാ​കും.