ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ൻ മ​ന്ത്രി​യും എ​ഐ​എ​ഡി​എം​കെ വി​മ​ത വി​ഭാ​ഗം നേ​താ​വു​മാ​യ ആ​ർ. വൈ​ത്തി​ലിം​ഗ​ത്തി​ന്‍റെ 100.92 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ത്തു​ക്ക​ൾ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ക​ണ്ടു​കെ​ട്ടി.

2011-2016ലെ ​എ​ഐ​എ​ഡി​എം​കെ സ​ർ​ക്കാ​രി​ൽ ഭ​വ​ന, ന​ഗ​ര വി​ക​സ​ന മ​ന്ത്രി​യാ​യി​രു​ന്ന വൈ​ത്തി​ലിം​ഗ​ത്തി​നെ​തി​രേ ശ്രീ​റാം പ്രോ​പ്പ​ർ​ട്ടീ​സ് എ​ന്ന ക​മ്പ​നി​യു​ടെ റി​യ​ൽ എ​സ്റ്റേ​റ്റ് പ​ദ്ധ​തി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​തി​ന് 27.9 കോ​ടി രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി എ​ന്ന ആ​രോ​പ​ണ​ത്തി​ൽ വി​ജി​ല​ൻ​സ് നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് ഇ​ഡി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൈ​ക്കൂ​ലി​പ്പ​ണം ക​ട​ലാ​സ് ക​മ്പ​നി​ക​ളി​ൽ നി​ക്ഷേ​പി​ച്ച​താ​യി ക​ണ്ടെ​ത്തി. പി​ന്നീ​ട് എ​ഐ​എ​ഡി​എം​കെ​യി​ൽ​നി​ന്നു പു​റ​ത്താ​യ വൈ​ത്തി​ലിം​ഗം ഇ​പ്പോ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ർ​സെ​ൽ​വം പ​ക്ഷ​ത്താ​ണ്.