ആലപ്പുഴയിൽ പ്രഭാത നടത്തത്തിനിടെ സ്വകാര്യ ബസിടിച്ച് കോൺഗ്രസ് നേതാവ് മരിച്ചു
Thursday, January 16, 2025 12:27 PM IST
ആലപ്പുഴ: പ്രഭാത നടത്തത്തിനിടെ സ്വകാര്യ ബസിടിച്ച് കോൺഗ്രസ് നേതാവ് മരിച്ചു. പാണാവള്ളി സ്വദേശി എം.ആർ. രവി ആണ് മരിച്ചത്.
പാണാവള്ളിയിൽ കുഞ്ചരം ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. പ്രഭാത നടത്തത്തിനിടെ രവിയെ സ്വകാര്യ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു.
തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനയില്ല. ആലപ്പുഴ ഡിസിസി എക്സിക്യട്ടീവ് അംഗമാണ് രവി.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.