ആ​ല​പ്പു​ഴ: ഇ​രു​മ്പു​പാ​ല​ത്തി​ന് സ​മീ​പം കെ​എ​സ്ആ​ര്‍​ടി​സി ബ​സും പ​ച്ച​ക്ക​റി​യു​മാ​യി പോ​യ പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്. പി​ക്ക​പ്പ് വാ​നി​ന്‍റെ മു​ക​ളി​ലി​രു​ന്ന ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക്ക് തെ​റി​ച്ചു​വീ​ണ് പ​രി​ക്കേ​റ്റു.

ര​ണ്ട് ബ​സ് യാ​ത്ര​ക്കാ​ര്‍​ക്കും പ​രി​ക്കു​ണ്ട്. അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി​യാ​ണ് പി​ക്ക​പ്പ് വാ​ന്‍ റോ​ഡി​ല്‍ നി​ന്ന് മാ​റ്റി ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കി​യ​ത്. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് റോ​ഡി​ല്‍ വീ​ണ് പ​ച്ച​ക്ക​റി​ക​ളും ഓ​യി​ലും നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്.