നെയ്യാറ്റിൻകര സമാധി വിവാദം; ഗോപൻ സ്വാമിയുടെ സമാധി ഇന്ന് തുറന്ന് പരിശോധിക്കും
Thursday, January 16, 2025 2:24 AM IST
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി ഇന്ന് തുറന്ന് പരിശോധിക്കും. അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി അനുമതി നൽകിയതോടെയാണ് തീരുമാനം.
പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിക്കും. രാവിലെ നടപടി തുടങ്ങുമെന്നാണ് പോലീസ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.
അതേ സമയം അച്ഛന്റേത് മരണമല്ല സമാധിയാണെന്ന് ആവർത്തിക്കുകയാണ് ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ. മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉയർത്തിയ ചോദ്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് മാധ്യമങ്ങളോട് സനന്ദന്റെ മറുപടി.
മരണപ്പെട്ടുവെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖയുണ്ടോ എന്ന ചോദ്യത്തിന് ഫോട്ടോ, വീഡിയോ ഒന്നുമില്ലെന്നും സമാധിക്ക് സമീപം സ്കാനർ വെച്ച് മനുഷ്യശരീര സാന്നിധ്യം കണ്ടെത്തിക്കൂടേയെന്നും മകന് ചോദിച്ചു.