എംഡിഎംഎയുമായി യുവാവ് പിടിയിൽ
Thursday, January 16, 2025 1:11 AM IST
കോഴിക്കോട്: എംഡിഎംഎയുമായി യുവാവ് പിടിയിൽ. തിക്കോടി പള്ളിത്താഴ ഹാഷിമിനെയാണ് പോലീസ് പിടികൂടിയത്.
കോഴിക്കോട് പയ്യോളിയിലാണ് സംഭവം. വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ പിടിയിലായത്.
13 ഗ്രാം എംഡിഎംഎ ഇയാളിൽനിന്ന് പിടിച്ചെടുത്തു. ഇയാൾ സഞ്ചരിച്ചിരുന്ന കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.