കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
Thursday, January 16, 2025 12:21 AM IST
തിരുവനന്തപുരം: മയക്കുമരുന്നും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. ശാർക്കര സ്വദേശി ഷാജഹാൻ(28 ), മുട്ടത്തറ സ്വദേശി നിസാം(25) എന്നിവരാണ് പിടിയിലായത്.
0.6 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവും ഇവരിൽനിന്ന് പിടിച്ചെടുത്തു. പ്രതികളെ അറസ്റ്റുചെയാനെത്തിയ എക്സൈസ് സംഘത്തിന് നേരെ ഒരു കൂട്ടം ആളുകൾ ആക്രമണം അഴിച്ചുവിടുകയുംചെയ്തിരുന്നു.
ആക്രമണത്തിൽ ഒരു ഉദ്യോഗസ്ഥന് കൈ വിരലുകൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ചിറയിൻകീഴ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.