തി​രു​വ​ന​ന്ത​പു​രം: മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. ശാ​ർ​ക്ക​ര സ്വ​ദേ​ശി ഷാ​ജ​ഹാ​ൻ(28 ), മു​ട്ട​ത്ത​റ സ്വ​ദേ​ശി നി​സാം(25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

0.6 ഗ്രാം ​എം​ഡി​എം​എ​യും 10 ഗ്രാം ​ക​ഞ്ചാ​വും ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യാനെ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തി​ന് നേ​രെ ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യും​ചെ​യ്തിരുന്നു.

ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന് കൈ ​വി​ര​ലു​ക​ൾ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ചി​റ​യി​ൻ​കീ​ഴ് എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്രതികളെ പിടികൂടിയത്.