കോ​ഴി​ക്കോ​ട്: ഓ​മ​ശേ​രി​യി​ൽ കോ​ണ്‍​ക്രീ​റ്റ് മി​ക്‌​സിം​ഗ് യാ​ന്ത്രം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ല്‍ തൊ​ഴി​ലാ​ളി​യു​ടെ കൈ ​കു​ടു​ങ്ങി. ന​ന്‍​മ​ണ്ട സ്വ​ദേ​ശി മ​ണ്ണാ​റ​ക്ക​ണ്ടി റ​ഫീ​ഖ്(51) ആ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം.

ഓ​മ​ശേ​രി - കൊ​ടു​വ​ള്ളി റോ​ഡി​ന്‍റെ അ​രി​കു​വ​ശം കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന ജോ​ലി​ക്ക് എ​ത്തി​യ​താ​യി​രു​ന്നു റ​ഫീ​ഖും സം​ഘ​വും. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി ജോ​ലി നി​ര്‍​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് കോ​ണ്‍​ക്രീ​റ്റ് മി​ക്‌​സിം​ഗ് മെ​ഷീ​ന്‍ റ​ഫീ​ഖ് വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ് യ​ന്ത്ര​ത്തി​ന്‍റെ റൊ​ട്ടേ​റ്റിം​ഗ് വീ​ലി​ന്‍റെ പ​ല്‍​ച​ക്ര​ത്തി​നു​ള്ളി​ല്‍ കൈ ​കു​ടു​ങ്ങി​പ്പോ​യ​ത്.

ബ​ഹ​ളം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ട​ര്‍​ന്ന് മു​ക്കം അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം ​അ​ബ്ദു​ല്‍ ഗ​ഫൂ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ല​ത്തെ​ത്തി​യ സേ​നാം​ഗ​ങ്ങ​ള്‍ ഹൈ​ഡ്രോ​ളി​ക് സ്പ്രെ​ഡ​ര്‍ ഉ​പ​യോ​ഗി​ച്ച് നി​മി​ഷ നേ​രം കൊ​ണ്ട് റ​ഫീ​ഖി​നെ ര​ക്ഷ​പ്പെ​ടു​ത്തി

മു​ക്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം റ​ഫീ​ഖി​നെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.