രാജ്കോട്ടിൽ ഐറിഷ് വൈറ്റ്വാഷിന് ഇന്ത്യൻ വനിതകൾ; ആദ്യം ബാറ്റ് ചെയ്യും; മിന്നുമണി ടീമിൽ
Wednesday, January 15, 2025 10:59 AM IST
രാജ്കോട്ട്: അയർലൻഡിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സ്മൃതി മന്ഥാന ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.
രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. സൈമ താക്കറിനും പ്രിയ മിശ്രയ്ക്കും വിശ്രമം നല്കിയതോടെ തനുജ കൻവാറും മലയാളി താരം മിന്നുമണിയും അന്തിമ ഇലവനിൽ ഇടംപിടിച്ചു. അതേസമയം, കഴിഞ്ഞ മത്സരം കളിച്ച അതേ ടീമിനെ നിലനിർത്തിയാണ് അയർലൻഡ് എത്തുന്നത്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: സ്മൃതി മന്ഥാന (ക്യാപ്റ്റൻ), പ്രതിക റാവൽ, ഹർലീൻ ഡിയോൾ, ജെമീമ റോഡ്രിഗസ്, തേജൽ ഹസബ്നിസ്, റിച്ച ഘോഷ്, ദീപ്തി ശർമ, സയാലി സത്ഗരെ, മിന്നു മണി, തനുജ കൻവാർ, തിത്താസ് സധു.
അയർലൻഡ് പ്ലേയിംഗ് ഇലവൻ: സാറാ ഫോർബ്സ്, ഗാബി ലൂയിസ് (ക്യാപ്റ്റൻ), ക്രിസ്റ്റീന കോൾട്ടർ റെയ്ലി, ഒർല പ്രെൻഡർഗസ്റ്റ്, ലോറ ഡെലാനി, ലീ പോൾ, അർലീൻ കെല്ലി, അവ കാനിംഗ്, ജോർജിന ഡെംപ്സി, അലാന ഡാൽസെൽ, ഫ്രേയ സാർജന്റ്.