കൊ​ച്ചി: ലൈം​ഗി​ക അ​ധി​ക്ഷേ​പ കേ​സി​ല്‍ ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ​തി​രേ ക​ടു​ത്ത വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന് പു​റ​ത്തി​റ​ങ്ങാ​നു​ള്ള ജാ​മ്യ ഉ​ത്ത​ര​വ് ചൊ​വ്വാ​ഴ്ച ത​ന്നെ പു​റ​ത്തി​റ​ങ്ങി​യ​താ​ണെ​ന്നും ചു​മ്മാ നാ​ട​കം ക​ളി​ക്ക​രു​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

ജ​സ്റ്റീ​സ് പി.​വി.​കു​ഞ്ഞി​കൃ​ഷ്ണ​നാ​ണ് ജാ​മ്യ​ഹ​ര്‍​ജി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ച്ച​ത്. വേ​ണ്ടി വ​ന്നാ​ല്‍ ജാ​മ്യം റ​ദ്ദാ​ക്കും. കോ​ട​തി​യെ മു​ന്നി​ല്‍ നി​ര്‍​ത്തി ക​ളി​ക്കാ​ന്‍ ശ്ര​മി​ക്ക​രു​ത്.

ചൊ​വ്വാ​ഴ്ച എ​ന്തു​കൊ​ണ്ട് പു​റ​ത്തി​റ​ങ്ങി​യി​ല്ലെ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​മു​മ്പ് വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണം. അ​ല്ലാ​ത്ത പ​ക്ഷം ജാ​മ്യം റ​ദ്ദാ​ക്കു​മെ​ന്ന് കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. നി​യ​മ​ത്തി​നും മു​ക​ളി​ലാ​ണോ​യെ​ന്ന തോ​ന്ന​ലു​ണ്ടോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

മ​റ്റ് ത​ട​വു​കാ​രു​ടെ വ​ക്കാ​ല​ത്ത് ബോ​ബി എ​ടു​ക്കേ​ണ്ട. ക​ഥ മെ​ന​യാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ബോ​ബി​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നെ​പ്പോ​ലും അ​പ​മാ​നി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

മാ​ധ്യ​മ​ശ്ര​ദ്ധ​യ്ക്ക് വേ​ണ്ടി​യാ​ണ് എ​ല്ലാം ചെ​യ്യു​ന്ന​തെ​ന്ന് അ​റി​യാം.​അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ര​ണ്ടാ​ഴ്ച​യ്ക്ക​കം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച് ഒ​രു മാ​സ​ത്തി​ന​കം വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഉ​ത്ത​ര​വി​ടാ​ന്‍ ക​ഴി​യു​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.