വെസ്റ്റ് ബാങ്കിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ; ആറ് മരണം
Wednesday, January 15, 2025 5:16 AM IST
ഗാസ: വെസ്റ്റ് ബാങ്കിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ. വ്യോമാക്രമണത്തിൽ ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച ജെനിൻ പ്രദേശത്തെ അഭയാർഥി ക്യാംപിന് നേരെയാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. പതിനാല് വയസുകാരൻ ഉൾപ്പെടെയാണ് മരിച്ചത്.
പ്രദേശത്ത് ആക്രമണം നടത്തിയതായി ഇസ്രയേലും സ്ഥിരീകരിച്ചു. ഇസ്രേയേൽ-ഹമാസ് വെടിനിർത്തൽ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇസ്രയേൽ വെസ്റ്റ് ബാങ്കിൽ ആക്രമണം നടത്തിയിരിക്കുന്നത്.