മുൻവൈരാഗ്യം; യുവാവിനെ ക്രൂരമായി മർദിച്ചു കൊന്നു
Wednesday, January 15, 2025 12:35 AM IST
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ഗാസിപൂർ പ്രദേശത്ത് യുവാവിനെ ക്രൂരമായി മർദിച്ചു കൊന്നു. ദീൻ ദയാൽ(26) ആണ് കൊല്ലപ്പെട്ടത്. മുൻവൈരാഗ്യത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് പോലീസ് അറിയിച്ചു.
ഡൽഹിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാലുപ്രതികളെയും പോലീസ് പിടികൂടി. രണ്ടുപേർ ഒളിവിലാണ്.
രാഹുൽ താക്കൂർ (23), ഇർഫാൻ (24), സന്ദീപ് (24), നിഖിൽ ഗൗതം (25) എന്നിവരും മറ്റ് രണ്ട് പേരും ചേർന്ന് ഇഷ്ടികയും കല്ലും ഉപയോഗിച്ച് ദീൻദയാലിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ അങ്കിത് പറഞ്ഞു.