തലയ്ക്കടിയേറ്റ് മകൻ മരിച്ചു; അച്ഛൻ കസ്റ്റഡിയിൽ
Tuesday, January 14, 2025 10:32 PM IST
ഇടുക്കി: അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിനിടെ തലയ്ക്കടിയേറ്റ് മകൻ മരിച്ചു. രാമക്കല്‍മേട് ചക്കകാനം പുത്തന്‍വീട്ടില്‍ ഗംഗാധരന് നായര്‍ (54) ആണ് മരിച്ചത്.
പിതാവ് രവീന്ദ്രന് നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചു വീട്ടില്‍ എത്തിയ ഗംഗാധരന് പിതാവ് രവീന്ദ്രനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടെ രവീന്ദ്രന് വടി ഉപയോഗിച്ചു മകനെ മര്‍ദിച്ചു.
ബോധരഹിതനായി വീണ ഗംഗാധരന് നായരെ ഉടന്‍ തന്നെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല. തലയില്‍ ഉണ്ടായ മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.