ഡൽഹി തെരഞ്ഞെടുപ്പ്; മൂന്നാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്
Tuesday, January 14, 2025 10:15 PM IST
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ട് കോണ്‍ഗ്രസ്. 16 സ്ഥാനാര്‍ഥികളെയാണ് ഇത്തവണ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ആംആദ്മി പാര്‍ട്ടി എംഎല്‍എ ധരം പാല് ലക്ഡയും പട്ടികയിൽ സ്ഥാനം പിടിച്ചു.
മുണ്ട്കയില്‍ നിന്നായിരിക്കും ധരം പാല് ലക്ഡ മത്സരിക്കുക. മുന്‍ കേന്ദ്രമന്ത്രി കൃഷ്ണ തിരാത്ത് പട്ടേല്‍ നഗറില്‍ മത്സരിക്കും. അതേസമയം ഗോകല്‍പൂരിലെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് മാറ്റി. പ്രമോദ് ജയന്തിനെയാണ് മാറ്റിയത്. നിലവില്‍ ഈശ്വര്‍ ബഗ്രിയാണ് ഗോകല്‍പൂരിലെ സ്ഥാനാര്‍ഥി.
ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ്. എഴുപത് സീറ്റുകളിലേക്ക് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍.