മൈനാഗപ്പള്ളിയിലെ വീട്ടമ്മയുടെ കൊലപാതകം; ഭർത്താവ് അറസ്റ്റിൽ
Tuesday, January 14, 2025 9:17 PM IST
കൊല്ലം: മൈനാഗപ്പള്ളി സ്വദേശി ശ്യാമയെ (26) കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റിൽ. രാജീവ് (38) ആണ് അറസ്റ്റിലായത്.
പോസ്റ്റ്മോർട്ടത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് അറസ്റ്റ്. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തറയില്‍ തലയിടിച്ച് വീണ് മരിച്ചെന്ന് വരുത്തിതീർക്കാനായിരുന്നു ഇയാളുടെ ശ്രമം.
ഇവർ തമ്മില്‍ തർക്കങ്ങള്‍ പതിവായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. മൈനാഗപ്പള്ളി കല്ലുകടവ് പാലത്തിനു സമീപം കട നടത്തുകയാണ് രാജീവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.
ശ്യാമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് രാജീവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.