പീച്ചി ഡാം അപകടം; ചികിത്സയിലിരുന്ന ഒരു വിദ്യാർഥിനി കൂടി മരിച്ചു
Tuesday, January 14, 2025 9:04 PM IST
തൃശൂർ: തൃശൂർ പീച്ചി ഡാം റിസർവോയർ അപകടത്തിൽ മരണം മൂന്നായി. പട്ടിക്കാട് സ്വദേശിനി എറിൻ (16) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ രണ്ട് പെൺകുട്ടികൾ മരിച്ചിരുന്നു. അലീന (16), ആൻ ഗ്രേയ്സ് (16) എന്നിവരാണ് നേരത്തെ മരിച്ചത്.
അപകടത്തിൽപ്പെട്ട മറ്റൊരു വിദ്യാർഥിനി ചികിത്സയിൽ തുടരുകയാണ്. സുഹൃത്തിന്റെ വീട്ടില് ആഘോഷത്തിനെത്തിയപ്പോളാണ് വിദ്യാർഥിനികൾ അപകടത്തിൽപ്പെട്ടത്.