തൃ​ശൂ​ർ: തൃ​ശൂ​ർ പീ​ച്ചി ഡാം ​റി​സ​ർ​വോ​യ​ർ അ​പ​ക​ട​ത്തി​ൽ മ​ര​ണം മൂ​ന്നാ​യി. പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​നി എ​റി​ൻ (16) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ചി​കി​ത്സ​യി​ലി​രി​ക്കെ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ മ​രി​ച്ചി​രു​ന്നു. അ​ലീ​ന (16), ആ​ൻ ഗ്രേ​യ്സ് (16) എ​ന്നി​വ​രാ​ണ് നേ​ര​ത്തെ മ​രി​ച്ച​ത്. ‌‌

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മ​റ്റൊ​രു വി​ദ്യാ​ർ​ഥി​നി ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ ആ​ഘോ​ഷ​ത്തി​നെ​ത്തി​യ​പ്പോ​ളാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.