തി​രു​വ​ന​ന്ത​പു​രം: ജാ​മ്യ വ്യ​വ​സ്ഥ ലം​ഘി​ച്ച​തി​ന് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​ഫി​റോ​സി​നെ​തി​രെ​യു​ള്ള ന​ട​പ​ടി ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ ന​ട​പ​ടി​യാ​ണ് ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍ നി​യ​മ​സ​ഭ​യി​ലേ​ക്കു ന​ട​ത്തി​യ മാ​ര്‍​ച്ചി​നി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ പ്ര​തി​യാ​ണു ഫി​റോ​സ്. ജാ​മ്യം അ​നു​വ​ദി​ച്ച സ​മ​യ​ത്ത് പാ​സ്പോ​ർ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണം എ​ന്നു കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ജാ​മ്യ​വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യി സ​മ​ർ‍​പ്പി​ച്ച പാ​സ്പോ​ർ​ട്ട് ഫി​റോ​സി​ന് തി​രി​കെ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ചു ഫി​റോ​സ് വി​ദേ​ശ​ത്തു പോ​യ​താ​യി പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. ഫി​റോ​സ് തു​ര്‍​ക്കി​യി​ലാ​ണെ​ന്ന് അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ച​തോ​ടെ സി​ജെ​എം കോ​ട​തി അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ഇ​തി​നെ​തി​രെ ഫി​റോ​സ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണു ഹൈ​ക്കോ​ട​തി ന​ട​പ​ടി. കേ​സ് 23ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.