അമ്മ വഴക്കുപറഞ്ഞു; 15 കാരൻ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി
Tuesday, January 14, 2025 6:11 PM IST
മീററ്റ്: അമ്മയും സഹോദരനും വഴക്കുപറഞ്ഞതിനെത്തുടർന്ന് 15 കാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ഉത്തർപ്രദേശിലെ മീററ്റിൽ ആണ് സംഭവം.
ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ജീവനൊടുക്കിയത്. മോശം കൂട്ടുകെട്ടിന്റെ പേരിൽ സഹോദരനും അമ്മയും കുട്ടിയെ വഴക്കുപറഞ്ഞിരുന്നു.
പിന്നാലെ കുട്ടി മുറിയിൽ കയറി സ്വയം നിറയൊഴിക്കുകയായിരുന്നു. കുട്ടിക്ക് എവിടെനിന്നാണ് തോക്ക് ലഭിച്ചത് എന്ന് പോലീസ് അന്വേഷിക്കുകയാണ്.