ബോചെ ഉടൻ പുറത്തിറങ്ങും; ജയിലിന് മുമ്പിൽ ആരാധക പ്രവാഹം
Tuesday, January 14, 2025 5:45 PM IST
കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന ബോബി ചെമ്മണ്ണൂരിനെ സ്വീകരിക്കാൻ ആരാധകർ രംഗത്ത്. കാക്കനാട് ജില്ലാ ജയിലിന് മുമ്പിൽ സ്ത്രീകളടക്കം നൂറുകണക്കിനു പേരാണ് തടിച്ചുകൂടിയത്.
ഇവരെ കൂടാതെ മെൻസ് അസോസിയേഷൻ ഭാരവാഹികളും ബോബിയെ സ്വീകരിക്കാൻ എത്തിയിട്ടുണ്ട്. കോടതിയിൽ നിന്നുള്ള ജാമ്യ ഉത്തരവ് ജയിലിൽ എത്തിയാൽ ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങും. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ബോചെക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
50,000 രൂപയുടെ ബോണ്ടും രണ്ട് പേരുടെ ജാമ്യത്തിലും ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരാകണം എന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.