യാത്രാമധ്യേ ഇന്ധനം തീർന്നു; "ആന' ബലൂൺ പാലക്കാട്ട് ഇടിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ
Tuesday, January 14, 2025 4:55 PM IST
പാലക്കാട്: യാത്രാമധ്യേ ഇന്ധനം തീർന്നതിനെത്തുടർന്ന് ഭീമൻ ബലൂൺ കന്നിമാരി മുളളൻതോട്ടിൽ ഇടിച്ചിറക്കി. പൊളളാച്ചിയിൽ നിന്ന് നാലംഗ സംഘം സഞ്ചരിച്ചിരുന്ന ബലൂൺ ആണ് പാലക്കാട്ടെ വയലിൽ ഇറക്കിയത്.
ബലൂണിൽ ഉണ്ടായിരുന്ന നാലു പേർ സുരക്ഷിതരാണ്. തമിഴ്നാട് ടൂറിസം വകുപ്പ് നടത്തുന്ന ബലൂൺ ഫെസ്റ്റിന്റെ ഭാഗമായാണ് ബലൂൺ പറത്തിയത്.
പൊളളാച്ചിയിൽ നിന്ന് 20 കിലോമീറ്ററോളം സഞ്ചരിച്ചാണ് ബലൂൺ പാലക്കാട്ട് എത്തിയത്. തമിഴ്നാട് പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ മക്കളും ബലൂൺ പറക്കൽ വിദഗ്ധരുമാണ് ബലൂണിൽ ഉണ്ടായിരുന്നത്.