കൊ​ല്ലം: കൊ​ട്ടി​യ​ത്ത് കെ​എ​സ്ഇ​ബി സ​ബ് സ്റ്റേ​ഷ​നി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന കേ​ബി​ളു​ക​ൾ​ക്ക് തീ​പി​ടി​ച്ചു. പു​ല്ലി​ൽ​നി​ന്ന് തീ​പി​ടി​ച്ച് കേ​ബി​ളി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്നു വ​ലി​യ തോ​തി​ൽ ക​റു​ത്ത പു​ക ഉ​യ​രു​ക​യും പ്ര​ദേ​ശ​വാ​സി​ക​ളി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ട്രി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ മൂ​ന്ന് യൂ​ണി​റ്റു​ക​ൾ എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.