തി​രു​വ​ന​ന്ത​പു​രം: കോ​ട​തി വി​ല​ക്ക് ലം​ഘി​ച്ച് സെ​ക്ര​ട്ട​റി​യേ​റ്റ് പ​രി​സ​ര​ത്ത് ഫ്ലക്‌​സ് സ്ഥാ​പി​ച്ചു. സെ​ക്ര​ട്ട​റി​യേ​റ്റ് എം​പ്ലോ​യി​സ് അ​സോ​സി​യേ​ഷ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്ര​മു​ള്ള കൂ​റ്റ​ന്‍ ഫ്ലക്‌​സ് സ്ഥാ​പി​ച്ച​ത്.

ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് സ്‌​റ്റേ​ഷ​ന് തൊ​ട്ടു​മു​മ്പി​ലാ​ണ് സം​ഭ​വം. സി​ല്‍​വ​ര്‍ ജൂ​ബി​ലി മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​ക്സാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

സം​സ്ഥാ​ന​ത്തെ പാ​ത​യോ​ര​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ത്തും നി​ര​ത്തി​യി​ട്ടു​ള്ള ഫ്ലക്‌​സ് ബോ​ര്‍​ഡു​ക​ള്‍ എ​ടു​ത്ത് മാ​റ്റ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

സെ​ക്ര​ട്ട​റി​യേ​റ്റ് പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന ഫ്ലക്‌​സ് ബോ​ര്‍​ഡു​ക​ളും ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍ എ​ടു​ത്ത് മാ​റ്റി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ചു​കൊ​ണ്ട് ഭ​ര​ണാ​നു​കൂ​ല സം​ഘ​ന​യു​ടെ ന​ട​പ​ടി.