കോ​ഴി​ക്കോ​ട്: കോ​ടീ​ശ്വ​ര​നാ​യ ആ​ളെ സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ൽ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ന്ന​തി​ൽ സ​ന്തോ​ഷ​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ അ​ഡ്വ. പി. ​സ​തീ​ദേ​വി. സ്ത്രീ​ക്ക് അ​ന്ത​സോ​ടെ പൊ​തു ഇ​ട​ത്തി​ൽ ഇ​ട​പെ​ടാ​നു​ള്ള തു​ട​ക്കം കു​റി​ക്ക​ലാ​കു​മി​തെ​ന്ന് സ​തീ​ദേ​വി പ​റ​ഞ്ഞു.

തെ​റ്റ് ഏ​റ്റു​പ​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജാ​മ്യം. കോ​ട​തി ന​ട​പ​ടി സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന​ത് ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണ്. പ​രാ​തി കൊ​ടു​ക്കു​ന്ന​വ​രെ മോ​ശ​പ്പെ​ടു​ത്തു​ന്ന പ്ര​വ​ണ​ത സ​മൂ​ഹ​ത്തി​ലു​ണ്ട്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ മോ​ശം പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ സൈ​ബ​ർ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്ക​ണം. രാ​ഹു​ൽ ഈ​ശ്വ​റി​നെ​തി​രെ പ​രാ​തി ല​ഭി​ച്ചാ​ൽ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും സ​തീ​ദേ​വി വ്യ​ക്ത​മാ​ക്കി.