ഇ പോസ് യന്ത്രം പണിമുടക്കി; റേഷൻ വിതരണം താളം തെറ്റി
Tuesday, January 14, 2025 3:44 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം ഇന്നും താറുമാറായി. ഇ പോസ് മെഷീനിലെ സർവർ തകരാറാണ് റേഷൻ വിതരണത്തിന് തടസമായത്.
ഐടി സെല്ലുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഈ മാസം ഇത് രണ്ടാം തവണയാണ് സാങ്കേതിക തകരാറിനെ തുടർന്ന് റേഷൻ വിതരണം തടസപ്പെടുന്നത്. അതേസമയം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 27 മുതൽ റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.