തമിഴ്നാട്ടിൽ ട്രെയിൻ പാളംതെറ്റി
Tuesday, January 14, 2025 11:37 AM IST
ചെന്നൈ: തമിഴ്നാട്ടിൽ ട്രെയിൻ പാളംതെറ്റി. വിഴുപ്പുറം-പുതുച്ചേരി മെമു ട്രെയിനിന്റെ അഞ്ച് കോച്ചുകളാണ് പാളം തെറ്റിയത്.
വലിയ ഒരു വളവിനായിരുന്നു അപകടമുണ്ടായത്. വളവായതിനാൽ ട്രെയിനു വേഗം കുറവായിരുന്നു. ഇതിനാൽ വലിയ അപകടം ഒഴിവായി.
അപകടത്തെ തുടർന്നു ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവച്ചു. അപകടത്തിൽ ആളപായമില്ല.