സേ​ഗ്രെ​ബ്: ക്രൊ​യേ​ഷ്യ​യി​ൽ സോ​റ​ൻ മി​ലാ​നോ​വി​ച്ച് വീ​ണ്ടും പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 75 ശ​ത​മാ​നം വോ​ട്ടു​ക​ളു​മാ​യി വ​ൻ വി​ജ​യ​മാ​ണ് അ​ദ്ദേ​ഹം നേ​ടി​യ​ത്.

പ്ര​ധാ​ന​മ​ന്ത്രി ആ​ന്ദ്രെ​യ് പ്ലെ​ൻ​കോ​വി​ച്ചി​ന്‍റെ ക്രൊ​യേ​ഷ്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് യൂ​ണി​യ​ൻ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യ ഡ്രാ​ഗ​ൺ പ്രി​മോ​റാ​ച്ചി​ന് 25 ശ​ത​മാ​നം വോ​ട്ടു​ക​ൾ കി​ട്ടി. അ​ഴി​മ​തി, വി​ല​ക്ക​യ​റ്റം എ​ന്നി​വ​യു​ടെ പേ​രി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന സ​മീ​പ​ന​മാ​ണു മി​ലാ​നോ​വി​ച്ചി​നു​ള്ള​ത്.

റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തെ അ​പ​ല​പി​ക്കു​ന്ന​തി​നൊ​പ്പം യു​ക്രെ​യ്നു പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ൾ സൈ​നി​ക​സ​ഹാ​യം ന​ല്കു​ന്ന​തി​നെ​യും എ​തി​ർ​ക്കു​ന്നു.