ഗോപൻ സ്വാമിയുടെ ദുരൂഹ സമാധി; കല്ലറ എന്ന് പൊളിക്കണം എന്ന തീരുമാനം ചൊവ്വാഴ്ച
Monday, January 13, 2025 4:46 PM IST
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ കല്ലറ എന്ന് പൊളിക്കണം എന്ന തീരുമാനം ചൊവ്വാഴ്ചയുണ്ടാകുമെന്ന് സബ് കളക്ടർ ഒ.വി.ആൽഫ്രഡ്. നിയമനടപടിയുമായി മുന്നോട്ടുപോകും.
ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് കല്ലറ തിങ്കളാഴ്ച പൊളിക്കാതിരുന്നത്. സംഭവം മതപരമായ വിഷയമുണ്ടാക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കുന്നില്ല. ഇതിൽ ഉണ്ടായിട്ടുള്ള അസ്വാഭാവികത പുറത്തുകൊണ്ടുവരിക മാത്രമാണ് ചെയ്യുന്നത്.
ഇനിയൊരു ചർച്ചയുടെ ആവശ്യമില്ലെന്നും കല്ലറ എന്ന് പൊളിക്കണമെന്ന് ചൊവ്വാഴ്ച തീരുമാനിക്കുമെന്നും സബ് കളക്ടര്‍ അറിയിച്ചു. കുടുംബാംഗങ്ങള്‍ക്ക് പിന്നാലെ നാട്ടുകാരില്‍ ചിലരും പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് തത്കാലം ഇന്ന് കല്ലറ തുറക്കേണ്ടെന്ന് തീരുമാനിച്ചത്.