വ​യ​നാ​ട്: പി.​വി.​അ​ന്‍​വ​റി​ന്‍റെ മാ​പ്പ് സ്വീ​ക​രി​ക്കു​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് അ​ന്‍​വ​ര്‍ തെ​റ്റാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തെ​ന്ന് താ​ൻ അ​ന്നേ പ​റ​ഞ്ഞ​താ​ണെ​ന്ന് സ​തീ​ശ​ൻ പ്ര​തി​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി അ​റി​യാ​തെ എം​എ​ല്‍​എ​യ്ക്ക് ആ​രോ​പ​ണം ഉ​ന്ന​യി​ക്കാ​നാ​കി​ല്ല. അ​ന്‍​വ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലോ​ടെ അ​ന്ന​ത്തെ ആ​രോ​പ​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ലെ ഉ​പ​ജാ​പ​ക​സം​ഘ​ത്തി​ന്‍റെ​യും ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ ആ​രോ​പ​ണം പ്ര​തി​രോ​ധി​ക്കാ​ന്‍ പ്ര​തി​പ​ക്ഷ​നേ​താ​വി​നെ​തി​രേ ആ​രോ​പ​ണം കെ​ട്ടി​ച്ച​മ​യ്ക്കു​ക​യാ​യി​രു​ന്നു. അ​വ​ര്‍​ക്ക് പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് അ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​ത്. അ​ത് വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ച്ച് ത​ള്ളി​യ​താ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

അ​ന്‍​വ​റി​ന് മു​ന്നി​ല്‍ വാ​തി​ല്‍ അ​ട​ച്ചി​ട്ടു​മി​ല്ല തു​റ​ന്നി​ട്ടു​മി​ല്ല. ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും സ​തീ​ശ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​തീ​ശ​നെ​തി​രേ 150 കോ​ടി ക​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി.​ശ​ശി പ​റ​ഞ്ഞി​ട്ടാ​ണെ​ന്ന് അ​ന്‍​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​നോ​ട് അ​ൻ​വ​ർ മാ​പ്പ് ചോ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​തീ​ശ​ന്‍റെ പ്ര​തി​ക​ര​ണം.