വടകരയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
Monday, January 13, 2025 9:34 AM IST
കോഴിക്കോട്: വടകരയില്‍ ശ്മശാന റോഡിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ചോറാട് സ്വദേശി ചന്ദ്രന്(62) ആണ് മരിച്ചത്.
രാവിലെ ഇവിടെനിന്ന് പുക ഉയരുന്നത് കണ്ട് പറമ്പുടമ സ്ഥലത്തെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഉടനെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വടകര പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ തുണി സഞ്ചിയും കത്തും കണ്ടെത്തി. ഇയാളുടെ മൊബൈല്‍ ഫോണും സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ജീവനൊടുക്കിയതാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.