ന്യൂ​ഡ​ൽ​ഹി: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടി-20 ​പ​ര​മ്പ​ര​യി​ൽ സൂ​ര്യ​കു​മാ​ർ യാ​ദ​വ് ത​ന്നെ ഇന്ത്യൻ ടീ​മി​നെ ന​യി​ക്കും. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ഓ​പ്പ​ണ​റാ​യി തു​ട​രും.

യ​ശ​സ്വി ജ​യ്സ്വാ​ൾ ടീ​മി​ൽ തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഋ​ഷ​ഭ് പ​ന്ത്, ശു​ഭ്മാ​ന്‍ ഗി​ൽ, കെ.​എ​ല്‍. രാ​ഹു​ല്‍, ശ്രേ​യ​സ് അ​യ്യ​ര്‍, മു​ഹ​മ്മ​ദ് സി​റാ​ജ്, ജ​സ്പ്രി​ത് ബു​മ്ര എ​ന്നി​വ​ർ ടീ​മി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടി​ല്ല.

ധ്രു​വ് ജു​റ​ൽ ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​റാ​കും. നി​തീ​ഷ് കൂ​മാ​ർ റെ​ഡ്ഡി​യും പ​രി​ക്ക് ഭേ​ദ​മാ​യ മു​ഹ​മ്മ​ദ് ഷ​മി​യും ടീ​മി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

2023 ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ആ​ണ് ഷ​മി അ​വ​സാ​ന​മാ​യി ഇ​ന്ത്യ​ക്കു വേ​ണ്ടി ക​ളി​ച്ച​ത്. ടീം ​പ്ര​ഖ്യാ​പ​നം ബി​സി​സി​ഐ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​ക്കി​യി​ട്ടി​ല്ല. വൈ​കാ​തെ ഔ​ദ്യോ​ഗി​ക തീ​രു​മാ​നം വ​രും.