നോവായി കൃഷ്ണേന്ദു; സ്കൂൾ ബസിടിച്ച് മരിച്ച വിദ്യാർഥിനിയുടെ മൃതദേഹം സംസ്കരിച്ചു
Saturday, January 11, 2025 8:55 PM IST
തിരുവനന്തപുരം: സ്കൂൾ ബസിടിച്ച് മരിച്ച വിദ്യാർഥിനി കൃഷ്ണേന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കൃഷ്ണേന്ദു പഠിച്ചിരുന്ന മടവൂർ എൽപി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വച്ചിരുന്നു.
തുടർന്ന് മൃതദേഹം വീട്ടിലെത്തിച്ചു. വീട്ടുവളപ്പിൽ മൂത്തസഹോദരൻ കൃഷ്ണനുണ്ണി ചിതയ്ക്ക് തീ കൊളുത്തി. തിരുവനന്തപുരം മടവൂരിലുണ്ടായ സംഭവത്തിൽ മടവൂർ ഗവ. എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്.
ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ വീണ കുട്ടിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.