സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പ് ഉടമകളുടെ സമരം
Saturday, January 11, 2025 3:59 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പ് ഉടമകളുടെ സമരം. ലോറി ഡ്രൈവര്‍മാര്‍ കയ്യേറ്റം ചെയ്തെന്നാരോപിച്ചാണ് പ്രതിഷേധം.
രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 12 വരെ പമ്പുകള്‍ അടച്ചിടും. കോഴിക്കോട്ട് ഇന്ന് വൈകിട്ട് നാലു മുതല്‍ ആറു വരെ പമ്പുകള്‍ അടച്ചിടും.
ചൊവ്വാഴ്ച ഇരുമ്പനം എച്ച്പിസിഎല്‍ ടെര്‍മിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചു.