ബം​ഗ​ളൂ​രു: ഗൗ​രി ല​ങ്കേ​ഷ് വ​ധ​ക്കേ​സി​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള അ​വ​സാ​ന പ്ര​തി ശ​ര​ദ് ഭൗ​സാ​ഹേ​ബ് ക​ലാ​സ്‌​ക​റി​നും ബം​ഗ​ളൂ​രു കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ഗൗ​രി ല​ങ്കേ​ഷ് 2017 സെ​പ്റ്റം​ബ​ർ അ​ഞ്ചി​നാ​ണ് ബം​ഗ​ളൂ​രു​വി​ലെ വ​സ​തി​ക്ക് പു​റ​ത്ത് വെ​ടി​യേ​റ്റു മ​രി​ച്ച​ത്.

പ്രി​ൻ​സി​പ്പ​ൽ സി​റ്റി സി​വി​ൽ ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജി ബി. ​മു​ര​ളീ​ധ​ര പൈ​യാ​ണ് ബു​ധ​നാ​ഴ്ച ഏ​റ്റ​വും പു​തി​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. കേ​സി​ലെ 16 കൂ​ട്ടു​പ്ര​തി​ക​ളെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച​തി​നെ ഉ​ദ്ധ​രി​ച്ച് ക​ലാ​സ്‌​ക​റി​ന്‍റെ നീ​ണ്ട ത​ട​ങ്ക​ൽ ന്യാ​യ​ര​ഹി​ത​മാ​ണെ​ന്ന് പ്ര​തി​ഭാ​ഗം വാ​ദി​ച്ചി​രു​ന്നു.

കേ​സി​ലെ 18 കൂ​ട്ടു​പ്ര​തി​ക​ളി​ൽ 16 പേ​രും ഇ​തി​ന​കം ജാ​മ്യ​ത്തി​ലാ​യി​രു​ന്ന​തി​നാ​ൽ തു​ല്യ​ത​ക്ക് ഊ​ന്ന​ൽ ന​ൽ​കു​ന്നു​വെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. മ​റ്റൊ​രു പ്ര​തി​യാ​യ വി​കാ​സ് പാ​ട്ടീ​ൽ ഒ​ളി​വി​ലാ​ണ്. ഇ​യാ​ളെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​നാ​യി​ട്ടി​ല്ല.