ബോബി ശല്യം ചെയ്തെന്ന പരാതി; ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും
Saturday, January 11, 2025 9:54 AM IST
കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ നടി ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ബോബി ചെമ്മണൂർ പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇത് പ്രകാരമുള്ള വകുപ്പ് ചുമത്തുന്നതും സെൻട്രൽ പോലീസിന്റെ പരിഗണനയിലാണ്. അതേസമയം ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായ ബോബി ചെമ്മണ്ണൂർ ചൊവ്വാഴ്ച വരെ ജയിലിൽ തുടരും.
അടിയന്തരമായി ജാമ്യ ഹർജി പരിഗണിക്കണം എന്ന ബോബിയുടെ ആവശ്യം ഹൈക്കോടതി തള്ളിയതോടെയാണ് ജയിൽവാസം നീളുന്നത്.