സിപിഐ ആസ്ഥാനത്തെ എം.എൻ. ഗോവിന്ദൻ നായരുടെ പ്രതിമ മാറ്റി
Saturday, January 11, 2025 8:42 AM IST
തിരുവനന്തപുരം: സിപിഐ ആസ്ഥാനത്തെ എം.എൻ. ഗോവിന്ദൻ നായരുടെ പ്രതിമ മാറ്റി സ്ഥാപിച്ചു. രൂപസാദൃശ്യമില്ലെന്ന വിമർശനം ശക്തമായതോടെയാണ് പുതിയ പ്രതിമ മാറ്റിയത്.
പുതിയ പ്രതിമയിൽ പരിഷ്കാരമൊന്നും വരുത്താൻ നിൽക്കാതെ പാർട്ടി ആസ്ഥാനത്തുണ്ടായിരുന്ന പഴയ പ്രതിമ തന്നെ സ്ഥാപിക്കുകയാണ് ചെയ്തത്.
ഡിസംബർ 27നാണ് സിപിഐ ആസ്ഥാന മന്ദിരത്തിന്റെ വലത് ഭാഗത്തായി എം.എൻ. ഗോവിന്ദൻ നായരുടെ പുതിയ പ്രതിമ അനാഛാദനം ചെയ്തത്. എന്നാൽ പുതിയ പ്രതിമയ്ക്ക് എം.എൻ ഗോവിന്ദൻ നായരോട് ഒരു രൂപസാദൃശ്യവും ഉണ്ടായിരുന്നില്ല.
ഇതോടെ പുതിയ പ്രതിമ മാറ്റി പഴയ പ്രതിമ സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച തീരുമാനം നടപ്പിലാക്കി.