വാഹനാപകടത്തിൽ യുവാവ് മരിച്ചു
Saturday, January 11, 2025 6:55 AM IST
കണ്ണൂർ: വാഹനാപകടത്തിൽ യുവാവ് മരിച്ചു. തളാപ്പ് മക്കാനിക്ക് സമീപം ദേശീയ പാതയിൽ രാത്രി 12നാണ് സംഭവം. പറശിനിക്കടവ് നണിച്ചേരി സ്വദേശി രാഹുൽ കല്ലൂരി (40) ആണ് മരിച്ചത്.
നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ സമീപത്തു കൂടി കടന്നു പോവുകയായിരുന്നു ലോറിയുടെ അടിയിലേക്ക് യുവാവ് തെറിച്ചു വീണു.
വയറിനും തലയ്ക്കും സാരമായി പരുക്കേറ്റ രാഹുൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം എകെജി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.