വണ്ടിപ്പെരിയാർ ടൗണിൽ തീപിടിത്തം
Saturday, January 11, 2025 6:32 AM IST
ഇടുക്കി: വണ്ടിപ്പെരിയാർ ടൗണിൽ തീപിടിത്തം. പുലർച്ചെ രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. വണ്ടിപ്പെരിയാർ പശുമലയിലെ കെ.ആർ. ബിൽഡിംഗിലാണ് തീപിടിത്തമുണ്ടായത്.
അഞ്ച് കടകളും കമ്പ്യൂട്ടർ സെന്ററും ഡ്രൈവിംഗ് സ്കൂളും അടക്കം കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് നിഗമനം.
ഫയർഫോഴ്സ് സ്ഥലത്ത് എത്തി തീ അണച്ചു. കെട്ടിടം പൂർണമായി കത്തി നശിച്ചതായാണ് വിവരം.