ഇ​ടു​ക്കി: വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ​യെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. ഇ​ടു​ക്കി മൂ​ന്നാ​റി​ൽ ആ​ണ് സം​ഭ​വം.

സെ​വ​ൻ​മ​ല എ​സ്റ്റേ​റ്റ് ന്യൂ ​മൂ​ന്നാ​ർ ഡി​വി​ഷ​നി​ൽ എ​സ്. ത​ങ്ക​രാ​ജ്, എ​സ്. സേ​തു​രാ​ജ്, വി. ​സോ​മ​സു​ന്ദ​രം എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്ന​യാ​ൾ​ക്കാ​ണ് ഇ​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

പ്ര​തി​ക​ൾ രാ​ധാ​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​പ​​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ ഇ​വ​ർ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കത്തിന്‍റെയും അ​ടി​പി​ടി​യു​ടെ​യും വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം.